
തൃശൂർ: മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാർത്ഥം അമല മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ഫാ. ജോർജ് പയസ് സെൻട്രൽ സ്‌കിൽ ലാബിന്റെ ഉദ്ഘാടനം നടത്തി. കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി.എസ്.കല്യാണരാമൻ, മണപ്പുറം ഫൈനാൻസ് എം.ഡി വി.പി.നന്ദകുമാർ, ഇസാഫ് ബാങ്ക് ചെയർമാൻ പോൾ തോമസ്, റബർ ബോർഡ് മുൻ ചെയർമാൻ പി.സി.സിറിയക് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഡോ. ടി.കെ.ഹൃദിക്, പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |