ചാവക്കാട്: പുന്നയൂർ പഞ്ചായത്തിൽ കൗതുകമായി സ്ഥാനാർത്ഥിയുടെ വോട്ട് പിടുത്തവും പാമ്പ് പിടുത്തവും. പുന്നയൂർ പഞ്ചായത്ത് 12-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയും സ്‌നേക്ക് ക്യാച്ചറുമായ വീരാൻകുട്ടി പള്ളിപ്പറമ്പിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉഗ്രവിഷമുള്ള അണലിയെ പിടികൂടിയത്.
ചാവക്കാട് എടക്കഴിയൂരിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.പ്രാചരണത്തിനിടെയാണ് എടക്കഴിയൂർ മുട്ടിൽ അയ്യപ്പക്ഷേത്രത്തിന് പടിഞ്ഞാറുവശം തെക്കരകത്ത് മൊയ്തീൻ ഷായുടെ വീട്ടുവളപ്പിൽ ഉഗ്രവിഷമുള്ള അണലിയെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞത്. ഉടൻതന്നെ വോട്ട് പിടുത്തം നിറുത്തി സ്ഥാനാർത്ഥി സംഭവ സ്ഥലത്തെത്തി. വലയിൽ കുടുങ്ങിയ പാമ്പിനെ വല മുറിച്ചുമാറ്റി പിടികൂടി. തുടർന്ന് അണലിയെ എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. വീരാൻകുട്ടി പള്ളിപ്പറമ്പിൽ മേഖലയിൽ നിന്ന് അണലിയെയും മൂർഖനെയും മലമ്പാമ്പിനെയും പിടികൂടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |