ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ കുചേലദിനാഘോഷം ആഘോഷിക്കുമ്പോഴും നവീകരണത്തിന്റെ പേരിൽ ദേവസ്വം നീക്കിയ കുചേല പ്രതിമ മഞ്ജുളാൽത്തറയിൽ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം. മഞ്ജുളാൽത്തറ നവീകരണത്തിന്റെ പേരിലാണ് ഒരു വർഷം മുമ്പ് പ്രതിമ മാറ്റിയത്. കഴിഞ്ഞ മാർച്ചിൽ നവീകരിച്ച മഞ്ജുളാൽത്തറയുടെ സമർപ്പണം നടത്തിയെങ്കിലും കുചേല പ്രതിമ തിരിച്ചെത്തിച്ചില്ല. ഭക്തജന ഹൃദയങ്ങളിൽ പതിഞ്ഞ കുചേല പ്രതിമ പുനഃസ്ഥാപിക്കാൻ ദേവസ്വം സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഭക്തജനകൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.ഗോപിനാഥൻ നായർ പ്രമേയം അവതരിപ്പിച്ചു. ടി.ഡി. സത്യദേവൻ, ഇ. പ്രകാശൻ , ദേവൻ തൈക്കാട്, കെ.രാജു, മോഹനൻ ബ്രഹ്മകുളം, മുരളി ഇരിങ്ങപ്പുറം, വി. ഹരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |