
കൊടുങ്ങല്ലൂർ : ശ്രീനാരായണപുരത്തെ ശാന്തിപുരം പള്ളിനടയിൽ എൻ.എച്ച് 66 മുറിച്ചുകടക്കാനായി നാട്ടുകാർ റോഡിൽ സ്ഥാപിച്ചിരുന്ന കോണി ഞായറാഴ്ച അർദ്ധരാത്രിയിൽ എടുത്തുമാറ്റിയ സാമൂഹ്യദ്രോഹികളുടെ നടപടിക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധയോഗം ലോക്കൽ സെക്രട്ടറി എം.എസ്.മോഹനൻ പുതിയ കോണി സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്റെ റിസൽട്ട് വന്നതിനെ തുടർന്ന് ഹൈവേ മുറിച്ചുകടക്കുന്ന കോണി എടുത്തുകളഞ്ഞത് സി.പി.എം പ്രാദേശിക നേതാക്കളാണെന്നുള്ള പ്രചാരണത്തെ തുടർന്നാണ് വേറിട്ട പ്രതിഷേധം നടത്തിയത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി കോണി എടുത്തുകളഞ്ഞത് യു.ഡി.എഫാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നതെന്നും സി.പി.എം ആരോപിച്ചു. പി.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എസ്.സിദ്ധാർത്ഥൻ, എ.പി.ജയൻ, പി.എ.ഉണ്ണികൃഷ്ണൻ, സി.എ.പ്രദീപ്, അജയൻ, ലാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |