തൃശൂർ: ഉഷ്ണമേഖലാ വനവത്കരണത്തെക്കുറിച്ചുള്ള അറിവ് ജനങ്ങളിലേക്കെത്തിക്കുന്നതിൽ കെ.എഫ്.ആർ.ഐയിലെ പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കേരള വനഗവേഷണസ്ഥാപനം സുവർണജൂബിലിയാഘോഷങ്ങളുടെ സമാപനപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനസംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, പ്രാദേശിക സമൂഹങ്ങളുടെ ശാക്തീകരണം എന്നിവയ്ക്കായുള്ള നൂതന തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും കെ.എഫ്.ആർ.ഐയുടെ പ്രവർത്തനങ്ങൾ നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു.കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ അദ്ധ്യക്ഷനായി. ബി. മോഹൻകുമാർ, ഡോ.മനോജ് പി.സാമുവൽ, ഡോ.വി.ബാലകൃഷ്ണൻ, ഡോ.കെ.രാജേന്ദ്രൻ, ഡോ.എൻ.എസ്. പ്രദീപ്, ഡോ.ടി.വി.സജീവ് ഡോ.വി.അനിത എന്നിവർ പ്രസംഗിച്ചു. പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ എന്നിവ നടക്കും. 19 ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |