തൃശൂർ: സെന്റ് തോമസ് കോളേജും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സീബ്ര ലൈനിലെ കാൽ നടയാത്രക്കാരുടെ സുരക്ഷയെ കുറിച്ച് നടത്തിയ പഠനത്തിന്റെ വീഡിയോയുടെ പ്രകാശനം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. കോളേജ് മാനേജർ ബിഷപ് മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. സെയ്ഫ് റോഡ് ഹാപ്പി റോഡ് പദ്ധതിയുടെ ലോഗോ പ്രകാശനം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.പി. ജയിംസ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ഫാ.മാർട്ടിൻ,ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എ.ആർ. രാജേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റെജി വർഗ്ഗീസ്, ഫാ.ബിജു പാണേങ്ങാടാൻ, ഡോ.ഫാ. കെ. അനിൽ എന്നിവർ പ്രസംഗിച്ചു. ഇമ്മാനുവേൽ തോമസ്, ഡോ.റാണി സെബാസ്റ്റ്യൻ, ജിജോ കുരുവിള എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |