
തൃശൂർ : ശബരിമല അയ്യപ്പ സമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തൃശിവപേരൂർ അയ്യപ്പൻ വിളക്കും ഹിന്ദുമത ധർമ്മ പരിഷത്തും ഇന്നും നാളെയും ശക്തൻ നഗറിൽ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനത്തിൽ മധു ശക്തിധര പണിക്കർ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ അയ്യപ്പൻ വിളക്ക് കാൽ നാട്ടു കർമ്മം, വൈകിട്ട് നാലിന് ഹിന്ദു ധർമ്മ പരിഷത്ത് സമാപന സഭയിൽ അഡ്വ.എ.യു.രഘുരാമ പണിക്കർ, ഡോ.പി.വി.ഗിരി, വി.കെ.വിശ്വനാഥൻ എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് വിളക്കെഴുന്നള്ളിപ്പ്, രാത്രി 9.30 ന് പ്രസാദ ഊട്ട്, 10.30 ന് ശാസ്താം പ്പാട്ട്, പുലർച്ചെ ഒന്നിന് പാൽക്കിണ്ടി എഴുന്നള്ളിപ്പ് എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |