
തൃപ്രയാർ: പെരിങ്ങോട്ടുകര 'സീതാശ്രമ' ത്തിന്റെ നേതൃത്വത്തിൽ ഇന്ന് മഹാകവി ചങ്ങമ്പുഴ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 ന് നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന അനുസ്മരണച്ചടങ്ങ് സാഹിത്യകാരനും അദ്ധ്യാപകനുമായ ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനം ചെയ്യും. മുനി പരമസാരബിന്ദു അനുഗ്രഹഭാഷണം നടത്തും. കെ. ദിനേശ് രാജാ അദ്ധ്യക്ഷത വഹിക്കും. റിട്ട.പ്രൊഫ. വി.എസ് റെജി, അഡ്വ. സുമേഷ്‌മോഹൻ, ഗായകൻ ജയചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും. മുനി പരമസാര ബിന്ദു, രവീന്ദ്രൻ ആനേശ്വരം, സനുഅശോക് , സുധീർ, പെരുമാൾ എന്നിവർ കവിതകളുടെ ആലാപനം നടത്തും. ഗീതാ മേലേഴുത്ത് ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം ചെയ്യുമെന്ന് മുനി പരമസാരബിന്ദു, കെ.ദിനേശ് രാജാ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |