തൃശൂർ: കേരളത്തെ പുരോഗതിയിലേയ്ക്ക് നയിച്ച ഭരണാധികാരിയായിരുന്നു കെ. കരുണാകരനെന്ന് മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. കെ.കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിത്തോടനുബന്ധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ പൂങ്കുന്നം മുരളി മന്ദിരത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് കേരളത്തെ ലോകത്തിന് മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി.യിൽ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് കെ. കരുണാകരന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജോസ് വള്ളൂർ, കെ.വി.ദാസൻ, കെ.ബി.ശശികുമാർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോസഫ് ചാലിശ്ശേരി,ഐ.പി.പോൾ, കെ.ബി. ജയറാം,അഡ്വ. സിജോ കടവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |