SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പ്രതിപക്ഷത്തിന് പരിഭ്രാന്തി

Increase Font Size Decrease Font Size Print Page
photo

തൃശൂർ: സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ പ്രതിപക്ഷം നിരായുധരും പരിഭ്രാന്തരുമായെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ. എ.ഐ.ടി.യു.സി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ വ്യക്തിഹത്യ നടത്തുന്ന സതീശന് സ്ഥലകാലബോധം നഷ്ടമായതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാജേന്ദ്രൻ ആരോപിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ജനപ്രതിനികളെ ആദരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ്, ജില്ലാ ഭാരവാഹികളായ എം. രാധാകൃഷ്ണൻ, വി.ആർ. മനോജ്, പി.കെ. കൃഷ്ണൻ, പി.ഡി. റെജി, ലളിത ചന്ദ്രശേഖരൻ, ടി.ആർ. ബാബുരാജ്, രാഗേഷ് കണിയാംപറമ്പിൽ, കെ.എം. ജയദേവൻ, വി.കെ. ലതിക,പി. ശ്രീകുമാർ,കെ.എൻ. രഘു തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY