SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

Increase Font Size Decrease Font Size Print Page
commision

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാർ ജീവനക്കാരായ 900 ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നടപടിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. പട്ടികജാതി സംവരണം അട്ടിമറിച്ച് കരാർ ജീവനക്കാരെ സ്ഥിരനിയമനം നടത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് കമ്മീഷൻ ചെയർമാന് പരാതി നൽകിയിരുന്നു. ഫെബ്രുവരി 15നകം റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് നൽകിയില്ലെങ്കിൽ കമ്മീഷന്റെ ജൂഡിഷ്യൽ അധികാരം ഉപയോഗിച്ച് ആർട്ടിക്കൾ 338 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY