SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

കേര പദ്ധതി: ശിൽപ്പശാല

Increase Font Size Decrease Font Size Print Page
krishi

തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി ജില്ലാതല ശിൽപ്പശാല സംഘടിപ്പിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. കാർഷിക സർവകലാശാല മണ്ണുത്തി കമ്മ്യുണിക്കേഷൻ സെന്ററിൽ കാർഷിക വിദഗ്ധൻ ഡോ. മധു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കേര തൃശൂർ റീജ്യണൽ പ്രോജക്ട് ഡയറക്ടർ പി.ഉണ്ണിരാജൻ അദ്ധ്യക്ഷനായി. കെ.കെ.മോഹനൻ, എം.വി.രാജേന്ദ്രൻ, ശ്രീലക്ഷ്മി ദാസ്, ജോസഫ് ജോൺ തേറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY