SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.01 PM IST

'നഷ്ടപരിഹാരത്തിന് നടപടികളായില്ല'

Increase Font Size Decrease Font Size Print Page
photo

തൃശൂർ: റെയിൽവേ പാർക്കിംഗ് കേന്ദ്രത്തിൽ മുന്നൂറിലധികം ബൈക്കുകൾ കത്തി നശിച്ചിട്ടും നഷ്ടപരിഹാരത്തിനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് ടൂ വീലേഴ്‌സ് അസോസിയേഷൻ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ റെയിൽവേക്ക് വീഴ്ച സംഭവിച്ചതായി പ്രഥമദൃഷ്ട്യ തന്നെ വ്യക്തമാണ്. തൃശൂരിലെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിട്ടും അന്വേഷണം നടക്കുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ മാസം നാലിനാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങൾ നഷ്ടപ്പെട്ട കൂടുതൽ പേരും തുഛമായ വരുമാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. മിക്കവർക്കും തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണുള്ളത്. ഉടൻതന്നെ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.