SignIn
Kerala Kaumudi Online
Saturday, 25 April 2026 1.48 AM IST

ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കം, അരങ്ങുണർത്താൻ യുവത്വം

Increase Font Size Decrease Font Size Print Page
photo

  • 1500 കലാകായിക പ്രതിഭകൾ പങ്കെടുക്കും

തൃശൂർ: ജില്ലാ കേരളോത്സവത്തിന് ഇന്ന് തുടക്കം. ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജനോത്സവ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒമ്പത് വരെ നടക്കുന്ന കേരളോത്സവത്തിൽ ജില്ലയിലെ 1500 ഓളം കലാ- കായിക പ്രതിഭകൾ പങ്കെടുക്കും. 14 വേദികളിലാണ് മത്സരം.

ഇന്ന് രാവിലെ 9.30 ന് കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. കെ.രാധകൃഷ്ണൻ എം.പി, കളക്ടർ അർജുൻ പാണ്ഡ്യൻ, വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ അനിലൻ എന്നിവർ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് മൂന്നിന് ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
മേയർ ഡോ.നിജി ജസ്റ്റിൻ മുഖ്യാതിഥിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അറിയിച്ചു. അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഇന്ന് രാവിലെ 6.30 മുതൽ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, പി.ഐ.സാജിത,പി.എസ്.വിനയൻ,ഷീല ജോർജ്,കെ.ആർ.മായ, സെക്രട്ടറി ടോബി തോമസ്, സബിത എന്നിവർ പങ്കെടുത്തു. സംസ്ഥാന കലോത്സവം ഇത്തവണ ആലപ്പുഴയിലാണ്. നിലവിലെ ജേതാക്കൾ തൃശൂരാണ്.


മത്സര വേദികൾ

ചെസ് (ജില്ലാ പഞ്ചായത്ത് ), അത്‌ലറ്റിക്‌സ് (കുന്നംകുളം ഗവ.മോഡൽ ബോയ്‌സ് സ്‌കൂൾ), ക്രിക്കറ്റ് (ആരോഗ്യ സർവകലാശാല ഗ്രൗണ്ട്), ബാസ്‌കറ്റ്ബാൾ(കുന്നംകുളം ബോയ്‌സ് സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയം), വടം വലി ( കോർപറേഷൻ സ്റ്റേഡിയം),ഷട്ടിൽ ( വി.കെ.എൻ.ഇൻഡോർ സ്‌റ്റേഡിയം), ആർച്ചറി( കൈപ്പറമ്പ് പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയം),വോളിബാൾ (ടി.എസ്.ജി.എ, തൃപ്രയാർ), പഞ്ചഗുസ്തി ( ജില്ലാ പഞ്ചായത്ത്), ഫുട്ബാൾ (കോർപറേഷൻ ഗ്രൗണ്ട് , പറവട്ടാനി),കബടി( ജി.യു.പി.എസ് മൂർക്കിനിക്കര), കളരി പയറ്റ്, യോഗ(വി.കെ.എൻ ഇൻഡോർ സ്‌റ്റേഡിയം), നീന്തൽ(അക്വാടിക് കോംപ്ലക്‌സ്).

കലാമത്സരങ്ങൾ

ജി.യു.പി.എസ് രാമവർമ്മപുരം,ജില്ലാ പഞ്ചായത്ത് ഹാൾ, രാമവർമ്മപുരം വിജ്ഞാൻ സാഗർ,ടൗൺ ഹാൾ

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.