തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'വ്യാപാരി കുടുംബമേള - 2026' നാളെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2.30 മുതൽ ന്യൂമാൻ കോളേജ് അങ്കണത്തിലാണ് പരിപാടി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എൽ.എയെ ചടങ്ങിൽ ആദരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യാതിഥിയാകും. തൊടുപുഴ ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ജനറൽ കൺവീനർ ആർ. രമേഷ്, രക്ഷാധികാരി ടി.എൻ. പ്രസന്നകുമാർ എന്നിവർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി വിവിധ ഇൻഡോർ മത്സരങ്ങളും നടത്തും. വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അസോസിയേഷൻ അംഗങ്ങളെ പ്രത്യേകമായി ആദരിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 20 ദമ്പതികൾക്ക് പ്രത്യേക സമ്മാനങ്ങളും ആദ്യാവസാനം പങ്കെടുക്കുന്നവർക്ക് ഗിഫ്റ്റ് വൗച്ചറുകളും നൽകും. തുടർന്ന് 'മെഗാ മ്യൂസിക്കൽ ഡാൻസിങ് നൈറ്റ്' അരങ്ങേറുമെന്നും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജന. സെക്രട്ടറി സി.കെ നവാസ്, ജന. കൺവീനർ ആർ. രമേഷ്, ട്രഷറർ അനിൽ പീടികപറമ്പിൽ, വനിതാവിംഗ് പ്രസിഡന്റ് ലാലി വിൻസന്റ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |