കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിലെ ശ്രീപാദം വാർഡംഗം ലക്ഷ്മിക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച്,സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി എം.ജലീൽ ഉദ്ഘാടനം ചെയ്തു.
സി.പി.എം പഞ്ചായത്തംഗങ്ങളായ അഡ്വ.റഫീഖ്,ജയചന്ദ്രൻ,എൽ.സി സെക്രട്ടറി ശ്രീകുമാർ,വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം പഞ്ചായത്ത് ഓഫീസിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അർച്ചനയ്ക്കും ശ്രീപാദം വാർഡ് മെമ്പർ ലക്ഷ്മിക്കും പരിക്കേറ്റിരുന്നു.പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണിയാപുരത്ത് പ്രതിഷേധപ്രകടനം നടത്തിയിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |