SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

അഴീക്കോട് സ്മാരകത്തിന് രണ്ട് കോടി അനുവദിച്ചു

Increase Font Size Decrease Font Size Print Page

എരവിമംഗലം: ഡോ.സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി വർഷത്തിന്റെ ഭാഗമായി എരവിമംഗലത്ത് സുകുമാർ അഴീക്കോട് സ്മാരകത്തിന് രണ്ട് കോടി അനുവദിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. നടത്തറ എരവിമംഗലത്ത് അഴീക്കോടിന്റെ സ്മരണകളിരമ്പുന്ന വസതിയാണ് സുകുമാർ അഴീക്കോട് സ്മാരകമായി പ്രവർത്തിക്കുന്നത്. അഴീക്കോട് സ്മാരകം കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ വികസിപ്പിക്കാനുള്ള പദ്ധതി ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജൻ സാംസ്‌കാരിക, ധനകാര്യ വകുപ്പുകൾക്ക് കത്ത് നൽകിയിരുന്നു. മലയാള ഭാഷയുടെ പഠനത്തിന് ഉപകരിക്കും വിധം അഴീക്കോട് സ്മാരകത്തെ ഉയർത്താനും അഴീക്കോടിന്റെ ശബ്ദ സന്ദേശം റെക്കാഡ് ചെയ്ത് അവതരിപ്പിക്കാനുള്ള സ്റ്റുഡിയോ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സ്ഥാപിക്കാനുമാണ് സ്മാരകത്തിന്റെ പുനർനിർമ്മാണത്തിലൂടെ ആഗ്രഹിക്കുന്നത്. ബഡ്ജറ്റ് മറുപടി പ്രസംഗത്തിലെ അനുബന്ധ പ്രഖ്യാപനത്തിലൂടെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ രണ്ട് കോടി അനുവദിച്ചതായി അറിയിച്ചത്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY