
നാട്ടിക: താണിശ്ശേരി വെൽവെട്ടിക്കാവ് തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കളംപാട്ട് മഹോത്സവം നടന്നു. ഗണപതി ഹോമം, വിശേഷാൽ പൂജകൾ, മുത്തപ്പന്മാർക്ക് കളം, ഭുവനേശ്വരി ദേവിക്ക് കളം, ഭദ്രകാളി ദേവിക്ക് കളം, എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി. ക്ഷേത്രം ശാന്തിമാരായ അരുൺ, അമൽ എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് ഷൈൻ സുരേന്ദ്രനാഥ്, സെക്രട്ടറി അഭിലാഷ് തട്ടുപറമ്പിൽ, ട്രഷറർ മിനി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് തൃപ്പാദം ഭജന സമിതിയുടെ ഭജൻസ്, ഭുവന ഭദ്ര ടീമിന്റെ കൈകൊട്ടിക്കളി, തുടർന്ന് മായ മോഹനം ടീമിനെ ഭജൻസും ഉണ്ടായിരിക്കും. ഫെബ്രുവരി ഒമ്പതിനാണ് ക്ഷേത്ര മഹോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
