SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

ഗോപാലകൃഷ്ണ കുറുപ്പിന് പുരസ്കാരം

Increase Font Size Decrease Font Size Print Page
c

ചാത്തക്കുടം: ശ്രീധർമ്മശാസ്താ പുരസ്‌കാരം കല്ലാറ്റ് ഗോപാലകൃഷ്ണ കുറുപ്പിന് നൽകാൻ ചാത്തക്കുടം ക്ഷേത്ര ഉപദേശക സമിതി തീരുമാനിച്ചു. ചാത്തക്കുടം ക്ഷേത്രത്തിൽ അടിയന്തരം, മണ്ഡലകാലം, പ്രതിഷ്ഠാദിനം തുടങ്ങിയ ചടങ്ങുകളിൽ ദീർഘകാലമായി സജീവസാന്നിധ്യമാണ്. ശ്രീധർമ്മശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത വെള്ളിമുദ്ര, 25001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. വല്ലച്ചിറ ഷാരംകണ്ടത്ത് കല്ലാറ്റ് കുഞ്ചികുട്ടി അമ്മയുടെയും കണിമംഗലം കല്ലാറ്റ് ഗോവിന്ദ കുറുപ്പിന്റെയും മകനാണ് ഗോപാലകൃഷണകുറുപ്പ്. വല്ലച്ചിറ ഭഗവൻഭഗവതി ക്ഷേത്ര ഉപദേശക സമിതിയുടെ ശ്രീഭദ്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ കണ്ടെംകാവിൽ ശാന്തകുമാരി. മക്കൾ: വിഷ്ണു, ജിഷ്ണു. 28ന് പുരസ്‌കാരം സമർപ്പിക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY