
ചെറുതുരുത്തി: കേരള കലാമണ്ഡലം നിള ക്യാമ്പസിൽ ചിത്രരചന, അഭിനയം എന്നിവ കേന്ദ്രീകരിച്ച് മൂന്നു ദിവസമായി നടന്നു വന്നിരുന്ന വിദ്യാരംഗം സംസ്ഥാന സർഗോത്സവം സമാപിച്ചു. സമാപനയോഗം വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരി ഉദ്ഘാടനം ചെയ്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.അനിൽ അദ്ധ്യക്ഷനായി. വിദ്യാരംഗം അസിസ്റ്റന്റ് എഡിറ്റർ പി.ജയകുമാർ സ്വാഗതം പറഞ്ഞു. വിദ്യാരംഗം എഡിറ്റർ എ.ഷിജു കുട്ടികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസാരിച്ചു. എറണാകുളം ജില്ലാ കോർഡിനേറ്റർമാരായ സിംല കാസിം, ശ്രീലേഖ, ഉണ്ണിക്കൃഷ്ണൻ പോറ്റി, വിനുരാജ്, സന്ദീപ്, ഹരികുമാർ, അരുൺജിത്ത്, ബിജ്ഞുഷ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. തൃശൂർ ജില്ലാ കോർഡിനേറ്റർ എം.എൻ.ബർജിലാൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
