
ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ദീർഘകാല പ്രസിഡന്റും ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക സഹകരണ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.കെ.മോഹൻറാമിന്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡന്റ് കെ.കെ.ഗോവിന്ദദാസ് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ വി.എസ്.നവനീത്, ആർ.ജെ.ഡി ജില്ലാ വൈസ് പ്രസിഡന്റ് പി.ഐ.സൈമൺ, മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി.കെ.പ്രകാശ്, ആർ.ജയകുമാർ, വി.പി.ആനന്ദൻ, അരവിന്ദൻ പല്ലത്ത്, ആർ.രവികുമാർ, കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
