SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

പാത്തോളജിസ്റ്റ് സമ്മേളനം

Increase Font Size Decrease Font Size Print Page
jubilee

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ അസോസിയേഷൻ ഒഫ്
പാത്തോളജിസ്റ്റ് കേരള ചാപ്റ്ററിന്റെ 96ാമത് സമ്മേളനം കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിൽ നടന്നു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. കവിത രവി അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മേധാവി ഡോ. ഷൈമ ആർ.ദാസ് സെമിനാറിന് നേതൃത്വം നൽകി. ലാബ് പരിശോധനകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പരിശോധനാ നിരക്കുകൾ ഏകീകരിക്കുന്നതിനും പാത്തോളജിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY