SignIn
Kerala Kaumudi Online
Friday, 24 April 2026 10.45 PM IST

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തൃശൂരിൽ

Increase Font Size Decrease Font Size Print Page
photo

തൃശൂർ: കേരള കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള സ്‌പോർട്‌സ് കൗൺസിലിന്റേയും കേരള ഒളിമ്പിക് അസോസിയേഷന്റേയും അംഗീകാരത്തോടെ സംസ്ഥാന സബ് ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പ് 15,16 തീയതികളിൽ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ വിഭാഗത്തിൽ 36 ഇനങ്ങളിലും സീനിയർ വിഭാഗത്തിൽ 17 ഇനങ്ങളിലുമാണ് മത്സരങ്ങൾ. ജില്ലാ ചമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെ ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ.15 ന് രാവിലെ 9 ന് ഉദ്ഘാടനം മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിക്കും. കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘുകുമാർ അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ചന്ദ്രശേഖര പണിക്കർ, ആര്യ സുരേന്ദ്രൻ, സി.പി.സിജി, കെ. ജി. ശിവജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

TAGS: LOCAL NEWS, THRISSUR, KARATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.