SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

'വിമൻ ഇൻ ബിസിനസ് കോൺക്ലേവ്'

Increase Font Size Decrease Font Size Print Page
photo

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ 'വിമൻ ഇൻ ബിസിനസ് കോൺക്ലേവ്' 17ന് ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കും. 9.15ന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വനിതാ സംരംഭകർ, കോർപറേറ്റ് ജീവനക്കാർ, പ്രഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പരിപാടി. ടി.എം.എ പ്രസിഡന്റ് സി.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. വനിതാ സംരംഭകർക്കായി സംഘടിപ്പിച്ച 'റോക്കറ്റ് പിച്ച് ബിസിനസ് കോൺടസ്റ്റ്' ഗ്രാൻഡ് ഫിനാലെയിൽ വിവിധ റൗണ്ടുകളിൽ വിജയിച്ചെത്തിയ 3 ടീമുകൾ ബിസിനസ് പ്ലാനുകൾ അവതരിപ്പിക്കും. 2 ലക്ഷം രൂപയാണ് സമ്മാനത്തുക. വൈകിട്ട് 4ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യുമെന്ന് രേണു ശ്രീരഞ്ജ്, പി.ജെ.ഷാജി, സ്വപ്‌ന ബാലസുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു..

TAGS: LOCAL NEWS, THRISSUR, WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY