SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

ഓഡിറ്റോറിയത്തിന് 3.07 കോടി രൂപ

Increase Font Size Decrease Font Size Print Page
photo
1

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഓഡിറ്റോറിയത്തിന്റെ പുനർനിർമ്മാണത്തിന് അനുവദിച്ച 3.07 കോടി രൂപയിൽ ആദ്യ ഗഡുവായി 25 ലക്ഷം രൂപ ലഭിച്ചെന്ന് കലാനിലയം പ്രസിഡന്റ് എം.ശ്രീകുമാർ, സെക്രട്ടറി അഡ്വ.സതീഷ് വിമലൻ എന്നിവർ അറിയിച്ചു. മാർച്ച് 31 ന് മുമ്പ് തുക ചെലവഴിച്ചില്ലെങ്കിൽ ലാപ്‌സ് ആകാൻ സാധ്യതയുണ്ടെന്നും ആയതിനാൽ ഉടൻ തന്നെ ടെൻഡർ നടപടികളിലേയ്ക്ക് കടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കലാനിലയത്തിലെ ജീവനക്കാർക്ക് 11 മാസമായി ശമ്പളമില്ല. സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ല. 12ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചതിനാൽ ജീവനക്കാർക്ക് അതനുസരിച്ചുള്ള ശമ്പളം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജോ.സെക്രട്ടറി തങ്കപ്പൻ പാറയിലും പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY