SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ശിവരാത്രി സ്പെഷ്യൽ സർവീസ് തുടങ്ങി

Increase Font Size Decrease Font Size Print Page
ksrtc

കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സിയുടെ ആലുവ മണപ്പുറത്തേയ്ക്കുള്ള ശിവരാത്രി സ്‌പെഷ്യൽ സർവീസ് വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകുരുംബ ഭഗവതി ക്ഷേത്രം തെക്കേ മൈതാനിയിൽ നിന്നാണ് സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിനാണ് സ്‌പെഷ്യൽ സർവീസ് ആരംഭിച്ചത്. 20 ബസുകളാണ് സർവീസിനുള്ളത്. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ സുമിത നിസാഫ്, കൗൺസിലർ ഇ.സി.അശോകൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ: അരുൺ മേനോൻ, സ്റ്റേഷൻ മാസ്റ്റർ പി.ആർ.രമേഷ്, പി.ജെ.ജോൺ മിൽട്ടൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY