
തൃശൂർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിലിന്റെ സംസ്ഥാന സമ്മേളനം നാളെയും 19നുമായി തൃശൂരിൽ നടക്കും. 19ന് രാവില 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായവരെ മന്ത്രി കെ.രാജൻ ആദരിക്കും. നാളെ വൈകിട്ട് നാലിന് പ്രകടനവും അഞ്ചിന് പൊതുസമ്മേളനവും നടക്കും. ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്ത് പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.ജി.ശിവാനന്ദൻ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ പി.ടി.സണ്ണി, പി.കെ.ശ്രീരാജ്കുമാർ, കെ.സി.തമ്പി, കെ.എസ്.ഭരത് രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
