
തൃശൂർ: കാലാനുസൃതമായി ബാങ്ക് റിട്ടയറീസിന്റെ പെൻഷൻ പരിഷ്‌കരിക്കുക, എക്‌സ് ഗ്രേഷ്യ പ്രൈവറ്റ് ബാങ്കുകളിലും നൽകുക, വിരമിച്ചവരുടെ മെഡിക്കൽ ഇൻഷൂറൻസിന് ജി.എസ്.ടി ഒഴിവാക്കുക, മിനിമം പെൻഷൻ 10,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യാ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ നടത്തിയ പ്രതിഷേധ സംഗമം എ.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ റാഫി കുഞ്ഞാപ്പു അദ്ധ്യക്ഷനായി. എ.ഐ.ബി.ആർ.ഇ ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഇ. ജോൺ ജോസഫ്, പി.ആർ.ആർ.എസ്.അയ്യർ, വൈസ് പ്രസിഡന്റ് കെ.എസ്.കൃഷ്ണ, ബി.രാംപ്രകാശ്, എ.എൽ.റപ്പായി, ജയനാരായണൻ, വി.ശ്രീകുമാർ, മുരളികുമാർ, എം.വി.സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
