SignIn
Kerala Kaumudi Online
Friday, 24 April 2026 10.45 PM IST

പദ്മരാജൻ ഫിലിം ഫെസ്റ്റിന് തുടക്കം

Increase Font Size Decrease Font Size Print Page
nattika-sn

തൃശൂർ: നാട്ടിക എസ്.എൻ കോളേജിൽ പദ്മരാജൻ ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടനം എഴുത്തുകാരനും സംവിധായകനുമായ മണിലാൽ നിർവഹിച്ചു. കോളേജിലെ മിനി തിയേറ്റർ ദി റെയ്‌വ് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. ജാതി, വർണ, ലിംഗ ഭേദമന്യേ മനുഷ്യരെ ഒന്നിപ്പിക്കാൻ യത്‌നിച്ച ശ്രീനാരായണ ഗുരുവിന്റെ കാലാതീതമായ ദർശനം സിനിമയടക്കം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്ന് മണിലാൽ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ പ്രൊഫ. സി.ടി.അനിത അദ്ധ്യക്ഷയായി. ഡോ. പി.എസ്.ജയ, കൺവീനർ പി.കെ.പ്രസന്നൻ, ഡോ. കെ.കെ.ശങ്കരൻ, ഡോ. അനഭ, കെ.എസ്.ലത, വൈശാഖ്, അനുശ്രീ എന്നിവർ സംസാരിച്ചു. പദ്മരാജന്റെ 35ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിക്കുന്ന പത്മരാജൻ ഫിലിം ഫെസ്റ്റ് ശനിയാഴ്ച സമാപിക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.