
ചാലക്കുടി: ഷോളയാർ കാടുകളിൽ മലമുഴക്കി വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ ഭദ്രമെന്ന് പഠന റിപ്പോർട്ട്. വനംവകുപ്പും പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷനും സംയുക്തമായാണ് സർവേ നടത്തിയത്. വാഴച്ചാൽ വനം ഡിവിഷൻ പരിധിയിൽ നടന്ന മൂന്നു ദിവസത്തെ പഠനത്തിൽ 33 മലമുഴക്കി വേഴാമ്പലുകളെ നിരീക്ഷിച്ചു. മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയുടെ എണ്ണവും വർദ്ധിച്ചെന്നാണ് കണ്ടെത്തൽ. ആകെ 225 ഇനം പക്ഷികളെ കാണാനായി. 198 ഇനങ്ങളുടെ കണക്കാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന 23 ഇനങ്ങളും പശ്ചിമഘട്ട തദ്ദേശീയ ഇനങ്ങളായ 15 പക്ഷി വർഗങ്ങളും ഇതിൽപ്പെടും. അപൂർവ ഇനങ്ങളായ പതുങ്ങൻ ചിലപ്പൻ, മാക്കാച്ചിക്കാട, കാട്ടുവാലുകുലുക്കി എന്നീ പക്ഷികളുടെ സാന്നിദ്ധ്യവും കണ്ടെത്തി.
75 അംഗ സംഘം
നിത്യഅർദ്ധ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ, പ്ലാന്റേഷനുകൾ എന്നിവിടങ്ങളിലായിരുന്നു സംഘത്തിന്റെ ദൗത്യം. അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, കൊല്ലത്തിരുമേട്, ഷോളയാർ എന്നീ റേഞ്ചുകളിൽ നിന്നുള്ള 45 വനംവകുപ്പ് ഉദ്യോഗസ്ഥരും 30ഓളം പക്ഷി നിരീക്ഷകരും വിദഗ്ദരും അടങ്ങുന്ന സംഘമാണ് സർവേയിൽ പങ്കെടുത്തത്. ഹോൺബിൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. കെ.എച്ച്.അമിതാബച്ചൻ നേതൃത്വം നൽകി. വാഴച്ചാൽ ഡി.എഫ്.ഒ ഐ.എസ്.സുരേഷ്‌കുമാർ സർവേ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.