
തൃശൂർ: സാമൂഹികപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും തൃശൂരിന്റെ അഭിമാനവുമായ ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഓർമയ്ക്കായി അദ്ദേഹം താമസിച്ച മ്യൂസിയം റോഡിന് ചിത്രൻ നമ്പൂതിരിപ്പാടിന്റെ പേരിടണമെന്ന് കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള. മുന്നോട്ടുവച്ച നിർദ്ദേശം തീർച്ചയായും പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് മറുപടി നൽകി. തൃശൂരിന്റെ അഭിമാനമായ പബ്ലിക് ലൈബ്രറിക്ക് പ്രത്യേക ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്നും കൗൺസിലർ നിർദ്ദേശിച്ചു. പുതിയ കെട്ടിടത്തിലേക്ക് ലൈബ്രറി മാറുമ്പോൾ വർഷങ്ങൾ പഴക്കമുള്ള കമ്പ്യൂട്ടറുകളും റാക്കുകളും മാറ്റുന്നതിന് വലിയ സംഖ്യ വരും. തൃശൂർ പബ്ലിക് ലൈബ്രറിയുടെ പുനരുദ്ധരണത്തിന് ആവശ്യമായ സംഖ്യ ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണന്നും കൗൺസിലർ ആവശ്യപെട്ടു. ചെമ്പുകാവ് പെൻഷൻ മൂല നവീകരണം നടത്തണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |