
വടക്കാഞ്ചേരി: തൃശൂർ അതിരൂപതയിലെ പുരോഹിതനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഫാ: ഫ്രാൻസിസ് ആലപ്പാട്ടിന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണെന്ന് കെ.രാധാകൃഷ്ണൻ എം.പി.
ആത്മീയതയെയും സാമൂഹിക സേവനത്തെയും സമന്വയിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ, റെഡ് ക്രോസ് സൊസൈറ്റി അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. ആലപ്പാട്ടച്ഛന്റെ ആത്മകഥ കാസ മുതൽ കഡാവർ വരെ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വേർപാടിൽ കുടുംബാംഗങ്ങളുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കചേരുന്നതായും എം.പി അനശോചന സന്ദേശത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |