SignIn
Kerala Kaumudi Online
Thursday, 19 September 2024 12.17 PM IST

അരനൂറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു,​ ഓർമ്മകളുമായി

Increase Font Size Decrease Font Size Print Page
azheekod

ഇരിങ്ങാലക്കുട: അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ 1968- 70 ബാച്ചിലെ ടി.ടി.സി വിദ്യാർത്ഥികളായിരുന്ന നാൽപ്പതോളം പേർ 50 വർഷത്തിന് ശേഷം ഒത്തുചേർന്നു. 57 വിദ്യാർത്ഥികളാണ് അന്നത്തെ ബാച്ചിലുണ്ടായിരുന്നത്. മരണമടഞ്ഞവരും സ്ഥലത്തില്ലാത്തവരും ഒഴികെ 70 വയസ് കഴിഞ്ഞ നാൽപ്പതോളം അദ്ധ്യാപകരാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒത്തുകൂടിയത്. പലരും 50 വർഷത്തിന് ശേഷം ആദ്യമായാണ് കണ്ടുമുട്ടിയത്. എല്ലാവരും പത്ത് മിനിറ്റോളം നേരം പഴയ ഓർമ്മകളും അനുഭവങ്ങളും പങ്കിട്ടു. ഗാനമാലപിച്ചും കവിതകൾ പാടിയും കഥകൾ പറഞ്ഞും അവർ പഴയ വിദ്യാർത്ഥികളായി. അന്നത്തെ അദ്ധ്യാപകരായിരുന്ന എൻ.എ. ചന്ദ്രൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മഹാത്മാ യു.പി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന എം.കെ. ഗോപിനാഥൻ, പി.എം. ജലീൽ (പനങ്ങാട്), ഇ.എ ജലീൽ (വയനാട്), എ.പി. മത്തായി (പീച്ചി) എന്നീ അദ്ധ്യാപകരാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AZHEEKOD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.