തൃശൂർ: നഗരത്തിൽ എരുമ വിരണ്ടോടി വ്യാപാരസമുച്ചയത്തിലേക്ക് ഓടിക്കയറി മൂന്ന് പേരെ ഇടിച്ച് പരിക്കേൽപ്പിച്ചു. എം.ജി.റോഡിന് സമീപമുള്ള ശങ്കരയ്യ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു സംഭവം. വ്യാപാര സമുച്ചയത്തിലേക്ക് എരുമ ഓടിക്കയറുകയും അവിടെയുണ്ടായിരുന്നവരെ ഇടിച്ചിടുകയുമായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ വാഹനങ്ങളും ഇടിച്ചിട്ടു. കെട്ടിടത്തിന്റെ ഒരു മുറിയിലേക്ക് ഓടിക്കയറിയ എരുമ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തളച്ചു. എരുമ എവിടെ നിന്നാണെത്തിയതെന്ന് വ്യക്തമായിട്ടില്ല.
മൂക്കു കയറുള്ളതിനാൽ കെട്ട് പൊട്ടിച്ചെത്തിയതാണെന്നാണ് നിഗമനം. തളച്ച ശേഷം എരുമയെ കോർപറേഷന്റെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |