തൃശൂർ: ആൽഫ പാലിയേറ്റീവ് കെയർ കാൻസർ രോഗികൾക്കും ദീർഘകാല പരിചരണം വേണ്ട ചലനശേഷി പരിമിതപ്പെട്ടവർക്കുമായി 144 മുറികളും വിപുലമായ മറ്റ് സൗകര്യങ്ങളുമുള്ള കിടത്തിചികിത്സ ലഭ്യമാക്കുന്ന ആധുനിക ഹോസ്പീസിന്റെ നിർമാണ പ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ഹോസ്പീസിന്റെ ബ്രോഷർ പ്രകാശനം ചേംബർ ഒഫ് കോമേഴ്സ് മുൻ പ്രസിഡന്റ് സി.എ.സലിം നിർവഹിച്ചു. പ്രോജക്ട് റിപ്പോർട്ടിന്റെ പ്രകാശനം സിനിമസീരിയൽ താരം ആനന്ദും കിടത്തിചികിത്സാ സ്പോൺസർഷിപ്പിനുള്ള ആരുഷ് ക്ലബിന്റെ മെംബർഷിപ്പ് ഫോമിന്റെ പ്രകാശനം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് ജയിംസ് വളപ്പിലയും കെ.എ.കദീജാബിയും ചേർന്ന് നിർവഹിച്ചു. ബാബു പാനികുളം, റഷീദ് ആതിര, സുരേഷ് ശ്രീധരൻ, ഡോ.ജോസ് ബാബു, എം.എം.സുർജിത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |