കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സ്വർണ്ണക്കോലം പുതുക്കിപ്പണിയുന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് എഴുന്നള്ളിക്കുന്ന സ്വർണ്ണക്കോലത്തിലെ പട്ടുതുണി മാറ്റി പുതിയ പട്ടുതുണിയിൽ ഭഗവതിയുടെ ഗോളക, പ്രഭാമണ്ഡലം, സ്വർണ്ണപ്പൂക്കൾ, പതക്കമുള്ള മാല, അവിൽ മാലകൾ, തെളു ധാര എന്നിവ പരമ്പരാഗത രീതിയിൽ കഴുകി വൃത്തിയാക്കി തുന്നിച്ചേർക്കുന്ന പ്രവൃത്തികൾ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ (വാല്യൂബൾസ് ) എം.മിനി, ദേവസ്വം മാനേജർ കെ.വിനോദ്, വിജിലൻസ് അസിസ്റ്റന്റ് എ.മുകുന്ദൻ എന്നിവർ മേൽനോട്ടം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |