SignIn
Kerala Kaumudi Online
Thursday, 25 April 2024 3.09 PM IST

നാഷണൽ യൂത്ത് പാർലമെന്റ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം

1

തൃശൂർ: നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ യുവതീയുവാക്കൾക്ക് അവസരം. 2023 ജനുവരി 24ന് 18നും 25നുമിടയിൽ പ്രായമുള്ളവർക്ക് ജില്ലാതലത്തിൽ നടത്തുന്ന പ്രഥമ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാം. പ്രസംഗത്തിന് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലൊന്ന് തെരഞ്ഞെടുക്കാം. നാല് മിനിറ്റാണ് സമയം. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ, സംസ്ഥാന തല മത്സരങ്ങൾ ഓൺലൈനിലായിരിക്കും. സംസ്ഥാനതല മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഫെബ്രുവരിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാം. ഒന്നാമതെത്തുന്ന വ്യക്തിക്ക് പാർലമെന്റിൽ പ്രസംഗിക്കാം. പാർലമെന്റ് പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വിമാനയാത്രാ ടിക്കറ്റ്, താമസം തുടങ്ങിയവ കേന്ദ്രസർക്കാർ വഹിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫോറത്തിനും മറ്റു വിവരങ്ങൾക്കും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായോ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരുമായോ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, YOUTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.