
കോഴിക്കോട്: തൊഴിലവസരം നിഷേധിക്കുന്ന സർക്കാരിന്റെ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് നിയമസഭാ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജെനീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭരണകാലാവധി അവസാനിക്കാനിരിക്കെ രാഷ്ട്രീയ നിയമനത്തിലൂടെ വന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പി.എസ്.സി പരീക്ഷയെഴുതി ലിസ്റ്റിൽ ഇടം നേടിയവരെ നോക്കുകുത്തിയാക്കി പാർട്ടിക്കാരുടെ ബന്ധുക്കളെയും അനുഭാവികളെയും സ്ഥിരപ്പെടുത്തുന്നു. എത്ര പേർക്ക് നിയമനം നൽകിയെന്നത് സർക്കാർ വ്യക്തമാക്കണം. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി പാർട്ടി ധാർമിക ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |