SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

പാക് അധീന കാശ്‌മീർ ഇന്ത്യയുടേതെന്ന് യു.എസ്

Increase Font Size Decrease Font Size Print Page

s

വാഷിംഗ്ടൺ: പാക് അധീന കാശ്‌മീരും ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളും ചേർത്ത് ഇന്ത്യയുടെ പൂർണ ഭൂപടം പങ്കുവച്ച് അമേരിക്ക. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസാണ് ഭൂപട ചിത്രം പുറത്തുവിട്ടത്. പാക് അധീന കാശ്‌മീരും ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. മുമ്പ് യു.എസ് പുറത്തുവിട്ട ഭൂപടങ്ങളിൽ പാക് അധീന കാശ്മീരിനെ വേർതിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു.

TAGS: NEWS 360, AMERICA, MAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY