കൊച്ചി: മാതൃദിനത്തിൽ കൊച്ചി കിൻഡർ ഹോസ്പിറ്റൽസ് സംഘടിപ്പിച്ച പ്രെഗ്നൻസി ഫാഷൻ ഷോയ്ക്ക് ലോക റെക്കാഡ്. 'കിൻഡർ താരാട്ടഴക് സീസൺ 2" ഫാഷൻ ഷോയിൽ 100 ഗർഭിണികൾ പങ്കെടുത്തതോടെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിലും (ഐ.ബി.ആർ) ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിലും (എ.ബി.ആർ) കിൻഡർ ഇടം സ്വന്തമാക്കി.
മാതൃത്വവും ഗർഭധാരണവും ആഘോഷിക്കാനും ഗർഭിണികൾക്ക് അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കാനുമുള്ള വേദിയാണ് ഫാഷൻ ഷോയിലൂടെ ലക്ഷ്യമിട്ടത്.
നയന വർഗീസ് (എറണാകുളം), അപർണ (എറണാകുളം), ശ്രീലക്ഷ്മി (ആലപ്പുഴ) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ധന്യ വർമ്മ, റേച്ചൽ മാണി, ഡോ. സുനിത ഹരീഷ് എന്നിവരായിരുന്നു വിധികർത്താക്കൾ.
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി പുതിയ ലോക റെക്കാഡ് സൃഷ്ടിച്ചതായി ഐ.ബി.ആർ, എ.ബി.ആർ സീനിയർ അഡ്‌ജുഡിക്കേറ്റർ വിവേക് ആർ. നായർ അറിയിച്ചു. കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ പ്രദീപ് കുമാർ സാക്ഷ്യപത്രം വിവേക് നായരിൽ നിന്ന് സ്വീകരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം നടി ദിവ്യ പിള്ളയും മറ്റു പ്രമുഖരും ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |