കൊച്ചി: ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയായ എച്ച്.ഡി.എഫ്.സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട് ഇതുവരെ 18.82 ശതമാനം സംയോജിത വാർഷിക വളർച്ച നേടി.
1995 ജനുവരി ഒന്നിന് ആരംഭിച്ച ഈ ഫണ്ടിന്റെ തുടക്കത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇപ്പോൾ 1.84 കോടി രൂപ വരുമാനം ലഭിക്കും. അടിസ്ഥാന സൂചികയായ നിഫ്റ്റി 500 ടി.ആർ.ഐയിൽ ആയിരുന്നുവെങ്കിൽ ഇത് 1.51 കോടി രൂപ മാത്രമായിരുന്നു.
പദ്ധതിയുടെ തുടക്കം മുതൽ പ്രതിമാസം 10,000 രൂപ വീതമുള്ള എസ്.ഐ.പി ആരംഭിച്ചിരുന്നുവെങ്കിൽ നിക്ഷേപ തുകയായ 36.20 ലക്ഷം രൂപ നടപ്പുവർഷം മാർച്ച് 31ന് ഏകദേശം 20.24 കോടി രൂപയാകുമായിരുന്നു.
അച്ചടക്കത്തോടു കൂടിയ നിക്ഷേപത്തിന്റേയും നിക്ഷേപകരുടെ സ്വത്തു സമ്പാദനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും സാക്ഷ്യപത്രമാണ് എച്ച്.ഡി.എഫ്.സി ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ പ്രകടനമെന്ന് എച്ച്ഡിഎഫ്‌സി എ.എം.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നവനീത് മുനോട്ട് പറഞ്ഞു. വിവിധ വിപണി ഘട്ടങ്ങളിലും ഫണ്ട് ശക്തമായ രീതിയിൽ മുന്നോട്ടു പോയി. നിക്ഷേപകർക്കായി ദീർഘകാല മൂല്യം പ്രദാനം ചെയ്യുന്നതിലുള്ള ശ്രദ്ധ വ്യക്തമാക്കുന്നതാണ് പദ്ധതിയുടെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന ഗുണമേന്മയുള്ള സുസ്ഥിര വളർച്ച നൽകുന്ന ബിസിനസുകൾ കണ്ടെത്തുന്നതിൽ സ്ഥിരമായി ശ്രദ്ധ പതിപ്പിക്കുന്നത് നിക്ഷേപപകരുടെ സ്വത്തു സൃഷ്ടിക്കുന്നതിൽ സഹായകമാകുന്നതായി എച്ച്.ഡി.എഫ്.സി എ.എം.സി സീനിയർ ഫണ്ട് മാനേജർ റോഷി ജെയിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |