കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷം അതിരൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ റെക്കാഡ് കുതിപ്പ് തുടരുന്നു. ഇന്നലെ രാജ്യാന്തര വില ഔൺസിന് 2,350 ഡോളറിന് മുകളിലെത്തി. ഇതോടെ കേരളത്തിലെ സ്വർണ വില പവന് 80 രൂപ വർദ്ധിച്ച് 52,960 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ ഉയർന്ന് 6,620 രൂപയിലെത്തി.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതും സ്വർണത്തിന് കരുത്തായി. ഏപ്രിൽ രണ്ടിന് ശേഷം പവൻ വില 2,280 രൂപയാണ് കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |