തിരുവനന്തപുരം: ഒറ്റ നറുക്കെടുപ്പിലൂടെ 22 പേർക്ക് ഒരു കോടി രൂപയിലധികം നൽകുന്ന തിരുവോണം ബമ്പർ ലോട്ടറിയുടെ പരസ്യത്തിന്റെ ബ്ളോ അപ്പ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പുറത്തിറക്കി. ധനമന്ത്രിയുടെ ചേംബറിൽ ആരോഗ്യമന്ത്രി വീണ ജോർജ്,ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ,ജോയിന്റ് ഡയറക്ടർമാരായ മായാ എൻ.പിള്ള, എം.രാജ് കപൂർ,ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
500 രൂപ വിലയുള്ള ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് ആഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്.ആദ്യ ദിവസം അച്ചടിച്ച പത്ത് ലക്ഷം ടിക്കറ്റുകളിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു.നിലവിൽ വില്പന 23 ലക്ഷം കവിഞ്ഞു. അച്ചടിക്കുന്ന മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. വ്യാജ ടിക്കറ്റുകൾക്കെതിരേ ശക്തമായ പ്രചരണവും നിയമ നടപടികളും സ്വീകരിക്കും.
ഒന്നാം സമ്മാനം 25 കോടി രൂപ
ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 20 പേർക്ക് ഓരോ കോടി വീതം രണ്ടാം സമ്മാനം.ഒന്നാം സമ്മാനടിക്കറ്റ് വിൽക്കുന്ന ഏജന്റിന് കോടി രൂപയാണ് കമ്മീഷൻ . അങ്ങനെയാണ് 22പേർക്ക് കോടികൾ കിട്ടുന്നത്. 20 പേർക്ക് 50 ലക്ഷം വീതം മൂന്നാം സമ്മാനവും 10 പേർക്ക് അഞ്ച് ലക്ഷംവീതം നാലാം സമ്മാനവും രണ്ട് ലക്ഷം വീതം 10പേർക്ക് അഞ്ചാം സമ്മാനവും 5000 രൂപ വീതം ആറാം സമ്മാനവും 2000 രൂപ വീതം ഏഴാം സമ്മാനവും 1000 രൂപ വീതം എട്ടാം സമ്മാനവും 500 രൂപ വീതം ഒൻപതാം സമ്മാനവും കിട്ടും.പത്ത് സീരിസിലാണ് ടിക്കറ്റുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |