കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് കൊടിയിറങ്ങവേ, ഓവറോൾ കീരിടം നെഞ്ചോട് ചേർത്ത് തിരുവനന്തപുരം. അത്‌ലറ്റിക്‌സിൽ മലപ്പുറം ചാമ്പ്യൻപട്ടം ഉറപ്പിച്ചു. അക്വാട്ടിക്‌സ്, അത്‌ലറ്റിക്, ഗെയിംസ് വിഭാഗങ്ങളെല്ലാം ഒളിമ്പിക്‌സ് മാതൃകയിൽ ഒരു കുടക്കീഴിൽ കൊണ്ടുവന്ന കായികമേളയിൽ 1926 പോയിന്റുമായാണ് തിരുവനന്തപുരം മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിംഗ് കിരീടം കൈപ്പിടിയിലാക്കിയത്. 226 സ്വർണം,149 വെള്ളി, 163 വെങ്കലം എന്നിങ്ങനെയാണ് അനന്തപുരിയുടെ സമ്പാദ്യം. പിന്നിലുള്ള തൃശൂരിന് 79 സ്വർണവും 65 വെള്ളിയും 95 വെങ്കലവുമടക്കം 833 പോയിന്റെയേള്ളൂ. 60 സ്വർണം 81 വെള്ളി, 134 വെങ്കലം എന്നിങ്ങനെ 759 പോയിന്റ് സ്വന്തമാക്കി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. അത്‌ലറ്റിക്‌സിലെ കുതിപ്പാണ് മലപ്പുറത്തെ മൂന്നാം പടിക്കൽ എത്തിച്ചത്.
അത്‌ലറ്റിക്‌സിൽ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ പിന്നിലാക്കിയുള്ള മലപ്പുറത്തിന്റെ കുതിപ്പ് ഇന്നലെയും തുടർന്നു. 19 സ്വർണവും 23 വെള്ളിയും 20 വെങ്കലവുമടക്കം 192 പോയിന്റാണ് മലപ്പുറത്തിന്. തൊട്ടുപിന്നിലുള്ള പാലക്കാടിന് 20 സ്വർണവും 12 വെള്ളിയും 14 വെങ്കലവുമടക്കം 169 പോയിന്റാണുള്ളത്. 60 പോയിന്റുമായി കോഴിക്കോട് മൂന്നം സ്ഥാനത്തേയ്ക്ക് കുതിച്ചു. ആതിഥേയർ 5ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഹാട്രിക്ക് ഐഡിയൽ
മലപ്പുറത്തെ മുന്നിലെത്തിച്ച ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി സ്‌കൂൾസിൽ ചാമ്പ്യഷിപ്പ് ഉറപ്പിച്ചു. 66 പോയിന്റാണ് ബഹുദൂരം മുന്നിലാണ് നിലവിലെ ചാമ്പ്യൻന്മാർ. മുൻ ചാമ്പ്യന്മാരായ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ. 38 പോയിന്റുമാത്രമാണ് മാർബേസിലിന്റെ സമ്പാദ്യം. ത്രോയിനങ്ങളിൽ കസറിയ കാസർകോട് ജി.എച്ച്.എസ്.എസ് കുട്ടമത്താണ് മൂന്നാം സ്ഥാനത്ത്. 29 പോയിന്റ്.
4 റെക്കാഡ്
കായികമേളയുടെ ആറാം ദിനമായ ഇന്നലെ റിലേ മത്സരങ്ങളിൽ അടക്കം റെക്കോഡുകൾ പിറന്നു. 400 മീറ്റർ റിലേയിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റെക്കോഡ് നേട്ടവുമായിട്ടാണ് ആലപ്പുഴയിലെ കുട്ടികൾ മൈതാനം വിട്ടത്. 43.50 സെക്കൻഡിൽ ഓടിയെത്തി 2018ൽ സ്ഥാപിച്ച റെക്കോഡാണ് ഇവർ മറികടന്നത്. കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ കെ.സി സർവാൻ സീനിയർ ആൺകുട്ഷോടികളുടെ ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും റെക്കാഡ് നേടി. 1500 മീറററിൽ മലപ്പുറത്തിന്റെ മുഹമ്മദ് ജസീൽ സ്വർണം നേടി.
ഇന്ന് തീരും
മേളയുടെ സമാപനദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചാംമ്പ്യൻഷിപ്പിനുള്ള ട്രോഫികൾ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |