കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉടമകളായ മലബാർ ഗ്രൂപ്പ് 21,000 പെൺകുട്ടികൾക്ക് 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. സാമൂഹ്യ പ്രതിബദ്ധത പദ്ധതിയിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ്, വൈസ് ചെയർമാൻ കെ. പി അബ്ദുൾ സലാം, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ എ. കെ നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ സഹായത്തിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് എം പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |