തേങ്ങ കിലോയ്ക്ക് 70രൂപയായി , 250 രൂപയിലേക്ക് വെളിച്ചെണ്ണ
കോട്ടയം: കർഷകർക്ക് ആഹ്ളാദം പകർന്നും ഉപഭോക്താക്കളുടെ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിച്ചും നാളികേര വില കിലോക്ക് 70 രൂപ കടന്നു . മണ്ഡരിയും കൂമ്പുചീയലും ചെല്ലിക്കുത്തുമായി കേരളത്തിൽ തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപകമായതോടെ ഉത്പാദനം കുത്തനെ ഇടിഞ്ഞു. ഇതോടൊപ്പം തമിഴ്‌നാട് തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. നവരാത്രി, ദീപാവലി സീസൺ ആരംഭിക്കാനിരിക്കെ തേങ്ങ,വെളിച്ചെണ്ണ വില ഇനിയും ഉയർന്നേക്കും.
ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോക്ക് 200 രൂപയിൽ നിന്ന് 240-250 രൂപയിലേക്ക് ഉയർന്നു. ഇതിനൊപ്പം പാമോയിൽ ,സൂര്യകാന്തി ഓയിൽ വില ഉയർന്നു. പാമോയിൽ 90 രൂപയിൽ നിന്ന് 125 ആയി.
വില വർദ്ധനയ്ക്ക് പിന്നിൽ
കാലാവസ്ഥാ വ്യതിയാനം മൂലം തമിഴ്നാട്ടിൽ തേങ്ങ ഉത്പാദനം കുറഞ്ഞു
കരിക്ക്, തേങ്ങപ്പാൽ, തേങ്ങപ്പാൽ എന്നിവയ്ക്ക് ഡിമാൻഡ് കൂടി
സൗന്ദര്യവർദ്ധിത ഉത്പ്പന്നങ്ങൾക്കായി വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നു
ഇറക്കുമതി വെളിച്ചെണ്ണ വ്യാപാരികൾ പിടിച്ചുവെക്കുന്നു
വ്യാജന്റെ വിളയാട്ടം
വെളിച്ചെണ്ണ വില കുതിച്ച് ഉയർന്നതോടെ തമിഴ്നാട്ടിൽ നിന്നുള്ള വ്യാജ എണ്ണ വ്യാപകമാകുന്നു. കേരയുടെ ബ്രാൻഡിൽ വിവിധ ഉത്‌പന്നങ്ങളുണ്ടെങ്കിലും പരിശോധനയില്ല . പാരഫിൻ അടക്കം ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളടങ്ങിയ വ്യാജ എണ്ണ പരിശോധിക്കാൻ ഭക്ഷ്യ വകുപ്പിന് കാര്യമായ സംവിധാനമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |