കൊച്ചി: ജർമ്മനിയിലെ പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു ഗ്രൂപ്പ് ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വില്‍പ്പനയിൽ പത്ത് ശതമാനം വർദ്ധനയോടെ 10,556 യൂണിറ്റുകളായി. 2023-ലെ ഒൻപത് മാസങ്ങളിൽ ബിഎംഡബ്ല്യു, മിനി എന്നിവയുടെ വില്‍പ്പന 9,580 യൂണിറ്റുകളായിരുന്നു.
വിജയകരമായ വിപണന തന്ത്രവും അതുല്യമായ ഉപഭോക്തൃ അനുഭവവുമാണ് വിജയത്തിന് സഹായിച്ചതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ്, സി.ഇ.ഒ വിക്രം പവാഹ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |