ദുബായ്: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 4 പന്ത് ബാക്കിനിൽക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (125/3). നാറ്റ് സ്കൈവർ (36 പന്തിൽ 48), ഡാന്നി വാട്ട് (43) എന്നിവർ ചേസിംഗിൽ ഇംഗ്ലണ്ടിന്റെ മുന്നണിപ്പോരാളികളായി. ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണിത്. ദക്ഷിണാഫ്രിക്ക ആദ്യമത്സരത്തിൽ ജയിച്ചിരുന്നു.
39 പന്തിൽ 42 റൺസെടുത്ത ക്യാപ്ടൻ ലോറ വോൾവാർഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സകോറർ. മരിസനെ കാപ്പ് (17 പന്തിൽ 26), അന്നേരി ഡെർക്ക്സൺ (പുറത്താകാതെ 11 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റൺ 2 വിക്കറ്റ് വീഴ്ത്തി.
ഇന്നത്തെ മത്സരം
ഓസ്ട്രേലിയ - ന്യൂസിലൻഡ്
രാത്രി 7.30 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |