പാലക്കാട്: കൊച്ചി-ബംഗളുരു വ്യാവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാടിന് അനുവദിച്ച സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ രജത് സാനിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമെത്തി. പുതശേരി സെൻട്രൽ, പുതശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ മൂന്നിടങ്ങളിലും സംഘം സന്ദർശനം നടത്തി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കിൻഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ ടി.ബി.അമ്പിളി, പാലക്കാട് ഇൻഡസ്ട്രിയൽ പാർക്ക് മാനേജർ വി.മുരളീകൃഷ്ണൻ എന്നിവർ കേന്ദ്രസംഘത്തെ അനുഗമിച്ചു.
പദ്ധതിക്കായുള്ള ഒരുക്കങ്ങളും സ്വീകരിച്ച നടപടികളും കേന്ദ്രസംഘത്തെ കിൻഫ്ര പ്രതിനിധികൾ ധരിപ്പിച്ചു. വ്യവസായ വികസനത്തിന് അനുയോജ്യമായ ഈ സ്ഥലമാണിതെന്ന് കേന്ദ്രസംഘം വിലയിരുത്തി. സംസ്ഥാനം തയ്യാറാക്കിയ ഡി.പി.ആറിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ ആദ്യഗഡു ഈ മാസം അനുവദിക്കുമെന്ന് എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. തുക അനുവദിക്കുന്നതിന് അനുസരിച്ച് പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ഐ.സി.ഡി.സി) സംസ്ഥാനം ഭൂമി കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |