ബംഗളൂരു: ഇന്ത്യയിലെ മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ കാര്യമല്ല. ചെറുനഗരങ്ങള്‍ പോലും ശ്വാസംമുട്ടുന്ന നിലയിലെ ഗതാഗതക്കുരുക്ക് പലയിടത്തും കാണാന്‍ കഴിയും. രാജ്യത്തെ തന്നെ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ മുന്നിലുള്ളത് മഹാനഗരങ്ങളായ മുംബയും ബംഗളൂരുവുമാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഒന്നുമായ മുംബയെക്കാള്‍ തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത് ബംഗളൂരുവിലാണ്.
കനത്ത തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങള്‍ക്ക് 800 മുതല്‍ ആയിരം വരെയാണ് സ്‌കോര്‍ നല്‍കുന്നത്. ഇതില്‍ ബംഗളൂരു മുംബയെ മറികടന്നിരിക്കുകയാണ്. 787 പോയിന്റുമായി ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടാമതാണ് മുംബയ്. 800 മറികടന്ന ഒരേയൊരു നഗരം ബംഗളൂരുവാണ്. ഡല്‍ഹി 747 പോയിന്റുമായി മൂന്നാമതും 718 പോയിന്റുമായി ഹൈദരാബാദ് നാലാമതുമാണ്. എംപ്ലോയീസ് കമ്യൂട്ട് സൊല്യൂഷന്‍സ് സേവനദാതാക്കളായ മൂവ് ഇന്‍ സിങ്ക് സംഘടിപ്പിച്ച സിംബോസിയത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് വളരെ കുപ്രസിദ്ധമാണ്. വാഹനത്തില്‍ പോകുന്നതിനേക്കാള്‍ വേഗത്തില്‍ പീക്ക് സമയത്ത് കാല്‍നടയാത്രയാണ് നല്ലതെന്ന് നിര്‍ദേശിച്ച ഗൂഗിള്‍ മാപ്പ് സ്‌ക്രീന്‍ ഷോട്ട് അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ സില്‍ക് ബോര്‍ഡ് ജംഗ്ഷനില്‍ ജൂലായ് മാസത്തില്‍ ഉദ്ഘാടനം ചെയ്ത ഡബിള്‍ ഡെക്കര്‍ മേല്‍പ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |